മനുഷ്യന്‍ കുരങ്ങില്‍ നിന്നുണ്ടായതോ ?? പരിണാമം...!

Friday 1 January 2016 | 17:24

പരിണാമത്തിന്റെ A B C D അറിയാത്ത കുറെ മഹാന്മാരുണ്ട് നമ്മുടെ ചുറ്റും.. എന്റെ ഈ പോസ്റ്റ്‌ അവര്‍ക്ക് വേണ്ടി സമര്‍പ്പിക്കുന്നു...
എന്താണ് പരിണാമം ? 
ഒരു ജീവിയില്‍ അതിന്റെ ജീവിത സാഹചര്യങ്ങള്‍ കാരണം മാറ്റങ്ങള്‍ വരുന്നതാണ് പരിണാമം. അത് പല തരത്തില്‍ ആകാം. കാലാവസ്ഥാ മാറ്റങ്ങള്‍ കൊണ്ടും, ഭക്ഷണ രീതികളിലെ മാറ്റങ്ങള്‍ കൊണ്ടും, ഒരേ വിഭാഗത്തില്‍ ഉള്ള രണ്ടു വ്യതസ്ത തരത്തിലുള്ളവ ഇണ ചേരുന്നത് കൊണ്ടും ഒക്കെ പരിണാമം സംഭവിക്കാം..
ഒരു ജീവി ഒരു വഴിയിലൂടെ മാത്രമേ പരിണമിക്കു എന്നില്ല. ഒരു ജീവിയില്‍ നിന്ന് ഒന്നില്‍ കൂടുതല്‍ വിഭാഗങ്ങള്‍ പരിണമിച്ചുണ്ടായേക്കാം. ഒരു ജീവിയില്‍ നിന്ന് മറ്റൊന്നും അവയില്‍ നിന്ന് വീണ്ടും വിഭാഗങ്ങള്‍ പരിണമിച്ചുണ്ടാകുന്നു. ഇത് തുടര്‍ന്ന് പോയിക്കൊണ്ടേ ഇരിക്കുന്നു.

എല്ലാ പരിണാമങ്ങളും വിജയിക്കണമെന്നും ഇല്ല. പ്രകൃതിയില്‍ എല്ലാം ഒരു Trial and Error ആയിട്ടാണ് നടക്കുന്നത്. നല്ലതെന്ന് കണ്ടാല്‍ അത് നിലനില്‍ക്കും. അല്ലാത്തവ വംശനാശം നേരിടും. ഉദാഹരണത്തിന് മാമത്ത് എന്നൊരു വിഭാഗം ആനകള്‍ പണ്ട് ഭൂമി വാണിരുന്നു.. മാമോത്തുകളുടേയും ഏഷ്യൻ ആനകളുടേയും പൂർവികർ 60-73 ലക്ഷം വർഷങ്ങൾക്ക് മുൻപ് ആഫ്രിക്കൻ ആനകളുടെ പൂർവ്വികരിൽ നിന്നും പിരിയുകയാണുണ്ടായത്. ഏഷ്യൻ ആനകളും മാമോത്തുകളും പിന്നീട് അഞ്ച് ലക്ഷം വർഷങ്ങളോളം കഴിഞ്ഞ് തമ്മിൽ വേർപിരിഞ്ഞു. 700,000 വര്‍ഷങ്ങള്‍ക്കു മുന്പ് ഭൂമിയില്‍ തണുത്ത കാലാവസ്ഥ വന്നതിനെ തുടര്‍ന്ന് ഇവയില്‍ മാറ്റമുണ്ടായി വൂളി മാമത്ത് പരിണാമപ്പെട്ടു.
ഹിമയുഗത്തിന്റെ അന്ത്യത്തോടെ പെട്ടന്നുള്ള കാലാവസ്ഥാ മാറ്റത്തിനോട് പൊരുത്തപ്പെടാനോ പരിണമിക്കാനോ അവയ്ക്ക് കഴിയാതെ പോയി. അതിന്‍റെ കൂടെ മനുഷ്യന്‍റെ വേട്ടയാടൽ അവയെ വംശനാശത്തിലേക്ക് എത്തിച്ചു.*

ഇനി നമ്മുടെ ചോദ്യത്തിനുള്ള ഉത്തരത്തിലേക്ക് വരാം.. മനുഷ്യന്‍ കുരങ്ങില്‍ നിന്നും പരിണമിച്ചുണ്ടായതോ ??

അല്ല..! മനുഷ്യന്‍ കുരങ്ങില്‍ നിന്ന് പരിണമിച്ചുണ്ടായതല്ല. എന്നാല്‍ മനുഷ്യനും കുരങ്ങനും ഒരേ പൂര്‍വികരില്‍ നിന്നും പരിണമിച്ചുണ്ടായതാണ്. അതിനാലാണ് ഇവ രണ്ടും തമ്മില്‍ ഇത്രയധികം സാമ്യതകള്‍ ഉള്ളത്. മാമോത്തുകളും, ഏഷ്യൻ ആനകളും ആഫ്രിക്കൻ ആനകളും ഒന്നില്‍ നിന്ന് ഒന്നിലേക്ക് പരിണമിച്ചതല്ല, മറിച്ച് ഒരേ പൂര്‍വികരില്‍ നിന്ന് പരിണമിച്ചുണ്ടായതാണ്. അതുപോലെ തന്നെയാണ് മനുഷ്യന്റെയും കുരങ്ങിന്‍റെയും കാര്യവും.

പരിണാമസിദ്ധാന്തം ശാസ്ത്രലോകം അംഗീകരിച്ചിട്ടുള്ള കാര്യമാണ്. മതപരമായ നിയമങ്ങള്‍ നിലനില്‍ക്കുന്ന സൗദി അറേബ്യയിലെ കിങ് അബ്ദുള്ള സര്‍വകലാശാലയില്‍പോലും പരിണാമത്തെക്കുറിച്ച് പഠിപ്പിക്കുന്നുണ്ട്. ഇതിനുള്ള ഏറ്റവുല്‍ വലിയ തെളിവുകളാണ് ഫോസ്സിലുകള്‍. പരിണാമസിദ്ധാന്തത്തെ ശരി വയ്ക്കുന്ന അനേകം ഫോസ്സിലുകള്‍ ഇതിനകം തന്നെ മനുഷ്യര്‍ക്ക്‌ ലഭിച്ചിട്ടുണ്ട്.

*Reference:
Wikipedia.org
biotechlearn.org.nz
natgeotv.com.au

You Might Also Like

1 comments

  1. മനുഷ്യൻ കുരങ്ങിൽ നിന്നുണ്ടായതാണ് എന്ന വാദത്തെക്കുറിച്ച് ചിന്തിച്ചപ്പോൾ എനിക്കൊരു സംശയം ലോകത്ത് ധാരാളം ഇനം കുരങ്ങുകളുണ്ട് വാലുള്ളതും ഇല്ലാത്തതുമായിട്ട് എല്ലാത്തിനും മനുഷ്യനുമായി രൂപസാദൃശ്യമുണ്ട് എന്നാൽ എല്ലാം വേറെ വേറെ ജനുസുകളുമാണ് അപ്പോൾ ഇതിലൊന്നും പെടാത്ത മറ്റൊരു ജനുസായിരിക്കില്ലെ മനുഷ്യൻ ? പക്ഷെ ആധുനിക ലോകത്തെ മനുഷ്യന്റെ രൂപഭാവങ്ങൾ അതേ പോലെ ആയിരിക്കില്ല പുരാതനമനുഷ്യന് ,പുരാതന മനുഷ്യന് അന്നത്തെ കാലാവസ്ത്ഥയെ അതിജീവിക്കാനുള്ള രൂപമായിരിന്നിരിക്കാം അതാവാം കുരങ്ങനെ പോലെ രോമാവൃതമായ ശരീരമായിരുന്നത് (മഴയും വെയിലുമെല്ലാം ഓനു പുല്ലായിരുന്നു) ബുദ്ധിയും സൗകര്യങ്ങളും കൂടുന്നതനുസരിച്ച് സൗന്ദര്യം കൂടി പക്ഷെ പ്രധിരോധ ശക്തിയും ആരോഗ്യവും കുറഞ്ഞുവന്നു എന്നുവേണം കണക്കാക്കാൻ..
    പിന്നെ പറഞ്ഞുവന്നത് കുരങ്ങിന്റെ രൂപസാദൃശ്യം വച്ചാണ് മനുഷ്യൻ ഉണ്ടായത് എന്നുപറയുമ്പോൾ ഉദാഹരണത്തിന് രണ്ടു കൂട്ടർക്കും കൈയുണ്ട് അഞ്ച് വിരലുകളാണ് എന്നൊക്കെ പറയുന്നത് കാണുമ്പോൾ വീണ്ടും ഒരു സംശയം കാക്കക്ക് രണ്ട് ചിറകുകളുണ്ട് കൊക്കിനും രണ്ട് ചിറകുകളുണ്ട് രണ്ടും പറക്കുകയും ചെയ്യുന്നു മാത്രമല്ല ഇവരണ്ടിനും രണ്ടു കാലുകളാണ് എന്റെ സംശയം ഇതാണ് ഗുരോ കാക്ക ഉണ്ടായത് കൊക്കിൽ നിന്നാണോ അതോ തിരിച്ചാണൊ? ഇതേ സംശയമാണ് നാൽക്കാലികളുടെ കാര്യത്തിലും����

    ReplyDelete