ഫോസ്സിലുകള്‍ പരിണാമവാദത്തെ പിന്തുണക്കുന്നവയോ ?

Sunday 3 January 2016 | 16:56


" ഓരോ ജീവി വര്‍ഗ്ഗങ്ങളും മറ്റു ജീവി വര്‍ഗങ്ങളില്‍ നിന്ന് ചെറിയ മാറ്റങ്ങളോടെ പരിണമിച്ചതാണെങ്കില്‍ നമുക്ക്‌ ചുറ്റിലും "അസംഖ്യം" "മധ്യവര്‍ത്തിയായ ഫോസ്സിലുകള്‍" (Intermediate Fossil) കാണാന്‍ കഴിയും. ...... പകരം പൂര്‍ണ രൂപത്തിലുള്ള ജീവി വര്‍ഗ്ഗങ്ങളെ കാണുന്നു. ഈ വാദ പ്രകാരം അസംഖ്യം മധ്യവര്‍ത്തിയായ ഫോസ്സിലുകള്‍ ഉണ്ടാവേണ്ടതാണ്, ,പിന്നെ എന്ത് കൊണ്ട് എണ്ണിയാല്‍ തീരാത്തത്ര മധ്യവര്‍ത്തിയായ ഫോസ്സിലുകള്‍ ഭൂമിയുടെ പാളിയില്‍ കാണുന്നില്ല ? ഭൂമിശാസ്ത്രപരമായ ഓരോ ഉല്‍പത്തി ഘട്ടത്തിലും ഭൂമിയുടെ പാളിയില്‍ എന്ത് കൊണ്ട് അനവധി മധ്യവര്‍ത്തിയായ ഫോസ്സില്‍ "കണ്ണികകള്‍" കാണുന്നില്ല ?

*(Charles Darwin, The Origin of Species, pp. 172, 280)

 ---

   ഫോസ്സില്‍ എന്നാലെന്തെന്ന് നിങ്ങള്‍ക്ക് അറിയുമെന്ന് കരുതുന്നു..
വർഷങ്ങൾക്ക് മുമ്പ് ഭൂമിയിൽ ജീവിച്ചിരുന്ന ജീവികളുടെയും ചെടികളുടെയും മറ്റും അവശിഷ്ടങ്ങളെയാണ്‌ ഫോസിലുകൾ (Fossils ) അഥവാ ജീവാശ്മങ്ങൾ എന്നു വിളിക്കുന്നത്. ഏറ്റവും കുറഞ്ഞ പക്ഷം ഇതിനു പതിനായിരം കൊല്ലത്തിൽ കുറയാതെ പഴക്കം ഉണ്ടാകണം എന്നാല്‍ ഒരു ജീവി ചത്ത്‌ മണ്ണടിഞാല്‍ അത് ഫോസ്സില്‍ ആയിക്കൊള്ളണമെന്നില്ല. അവ ജീര്‍ണിച്ചു പോകാനുള്ള സാധ്യതയാണ് കൂടുതല്‍. അതായത് ജീവാവശിഷ്ടങ്ങള്‍ ഫോസ്സില്‍ ആകാനുള്ള probability വളരെ ചെറുതാണെന്ന് സാരം.. ( അല്ലായിരുന്നെങ്കില്‍ ലോകത്ത് ഇത്രയും കാലം ജീവിച്ചിരുന്ന എല്ലാ ജീവചാലങ്ങളുടെയും ഫോസ്സില്‍ കണ്ടെത്താന്‍ പറ്റേണ്ടതാണല്ലോ..) എന്നാലും ഈ  പറഞ്ഞ പോലെ ഒരു "link" ഉണ്ടാകേണ്ടതാണ് തന്നെയാണ്.. ഇത്രയധികം തെളിവുകള്‍ ശാസ്ത്രം നിരത്തുമ്പോള്‍ ഇത് മാത്രം ഇല്ലെങ്കില്‍ അതിനൊരു “ഗും ഇല്ല”.
രണ്ട് ജീവികളുടെ പരിണാമത്തിനിടയില്‍ ഉള്ള രൂപം ഫോസ്സിലുകളുടെ ശരിയായ വിശേഷണം “Transitional fossil” എന്നാണ്. ചുമ്മാ ഗൂഗിള്‍ എടുത്ത് ടൈപ്പ് ചെയ്‌താല്‍ തന്നെ അതിനെ പറ്റിയുള്ള വിവരങ്ങള്‍ ലഭിക്കും. ഇത് വരെ കണ്ടെത്തിയ ഇത്തരത്തില്‍ പെട്ട ചില ഫോസ്സിലുകളുടെ വിവരങ്ങളും ലഭിക്കും. 

ഇത്തരത്തില്‍ പെട്ടവയില്‍ ഏറ്റവും പ്രശസ്തമായ ഒരു ഫോസ്സില്‍ ആണ് ആർക്കിയോപ്റ്റെറിക്സിന്‍റെ ഫോസ്സില്‍ (Archaeopteryx).

Image source: Wikipedia


1861ല്‍ കണ്ടെത്തിയ ഈ ഫോസ്സില്‍ രണ്ടുജന്തുവർഗ്ഗങ്ങൾക്കിടയിലെ അന്തരാളജന്തുവിന്‍റെ മാതൃക എന്ന നിലയിൽ പരിണാമ സിദ്ധാന്തത്തെ പിന്തുണച്ച ഒരു പ്രധാന തെളിവായിരുന്നു. വേറെയും ഉദാഹരണങ്ങള്‍ വേണമെങ്കില്‍ ഗൂഗിള്‍ ചെയ്യുക.. അല്ല, അതിന് മടിയാണെങ്കില്‍ പറയുക, ഞാന്‍ തന്നെ ഇവിടെ ഇടാം.. 

ഈ വാദത്തിനുള്ള എന്‍റെ മറുപടി ഇതാണ്.. വേണ്ട വിശദീകരണം ലഭിച്ചെന്ന് കരുതുന്നു.


Reference:
Wikipedia.org

You Might Also Like

0 comments